19 May 2024 Sunday

കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു അച്ഛനും രണ്ട് മക്കളും അടക്കം ഇരിങ്ങാലക്കുട സ്വദേശികളായ 3പേര്‍ മരിച്ചു

ckmnews

കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു


അച്ഛനും രണ്ട് മക്കളും അടക്കം ഇരിങ്ങാലക്കുട സ്വദേശികളായ 3പേര്‍ മരിച്ചു


കാസർകോട്:മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെടുകയായിരുന്നു. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങും വഴിയായിരുന്നു അപകടം.കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറുമാണ് ദേശീയപാതയിൽ വച്ച് അപകടത്തില്‍ പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം.ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു