09 May 2024 Thursday

എ കെ ടി എ എടപ്പാൾ എടപ്പാൾ ഏരിയ കൺവെൻഷൻ നടത്തി

ckmnews

എ കെ ടി എ എടപ്പാൾ എടപ്പാൾ ഏരിയ കൺവെൻഷൻ നടത്തി


ചങ്ങരംകുളം : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ കെ  ടി എ)എടപ്പാൾ ഏരിയ കൺവെൻഷൻ പന്താവൂർ ഇർഷാദ് സ്കൂളിൽ നടന്നു.സംസ്ഥാന സമിതി അംഗം കെ പി സുന്ദരൻ ഉത്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്‌ സി വി ചന്ദ്രിക അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ പി രാമകൃഷ്ണൻ സംഘടനറിപ്പോർട്ട്‌ അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.കെ ടി പത്മജ സ്വാഗതവും, കേശവൻ നന്ദിയും പറഞ്ഞു.