09 May 2024 Thursday

കുമ്പിടി ദേശവിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി

ckmnews

കുമ്പിടി ദേശവിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി


ആനക്കര :ജാതിമതഭേദമെന്യേ ഒഴുകിയെത്തിയ ആയിരങ്ങൾക്ക് അന്നദാനമൊരുക്കിയും വൈവിധ്യമാർന്ന ചടങ്ങുകളോടെയും അയ്യപ്പ സേവാസമിതി നടത്തിയ കുമ്പിടി മതസൗഹാർദ ദേശവിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി.രാവിലെ വിശേഷാൽ പൂജകൾ,കുടിവെപ്പ്,മേളം എന്നിവ നടന്നു.വൈകീട്ട് പന്നിയൂർ വരാഹമൂർത്തി-ഭൂമീദേവി ക്ഷേത്രത്തിൽനിന്ന് മൂന്ന് ആന, മേളം,താലം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പെഴുന്നള്ളിപ്പ് നടന്നു. രാത്രിയിൽ ഇരട്ടതായമ്പക 

വിളക്കുപാട്ട്,പാൽക്കുടം എഴുന്നള്ളിപ്പ്,വെട്ടുംതടവും,കനൽച്ചാട്ടം,ഗുരുതിതർപ്പണം എന്നിവയോടെ സമ്മപനമായി.തത്വമസി കാലടി വാസു വെളിച്ചപ്പാടും സംഘവുമാണ് വിളക്ക് പാർട്ടി.