09 May 2024 Thursday

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു

ckmnews


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി റർബൺ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു. ആരോഗ്യമന്ത്രി വീണജോർജ് ഓൺലൈൻ ആയി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഡോ. കെ ടി ജലീൽ എം എൽ എ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മോഹൻദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, ആസൂത്രണ ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ, മുൻ പ്രസിഡന്റ്‌ ശ്രീജ പാറക്കൽ, ദിലീപ് എരുവപ്ര, കെപി, റാബിയ, തുടങ്ങിയ മെമ്പർമാരും, മുൻപഞ്ചായത്ത് പ്രസിഡന്റ്‌ സി, രാഘവൻ, മുൻ പ്രസിഡന്റ്‌ എം, മുസ്തഫ,ടിപി, ഹൈദരാലി, പത്തിൽ അഷറഫ്, ഭാസ്കരൻ വട്ടംകുളം, എംകെഎം അലി,പ്രഭാകരൻ നടുവട്ടം, എന്നിവരും അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. "ഹാപ്പി ലൈഫ് "ഇന്റെ ലോഗോ പ്രകാശനം കുടുംബശ്രീ തൊഴിലുറപ്പ് പരിപാടികൾക്കുള്ള ഉപകരണങ്ങൾ വിതരണം 

തുടർച്ചയായി നാല്‌ തവണ ഓവറാൾ കിരീടം നേടിയ ഭിന്നശേഷി കുട്ടികളെ ആദരിക്കൽ

അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പരിചയപ്പെടുത്തൽ കോവിഡ് കാലത്ത് മികച്ച സേവനങ്ങളർപ്പിച്ച ആശാവർക്കർമാർക്ക് ഗിഫ്റ്റുകൾ അംബേദ്കർ പുരസ്കാരം നേടിയ ഗഫൂർ മാസ്റ്റർക്കും വിവിധ മേഖലകളിൽ സ്തുദ്യർഹ സേവനങ്ങൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.