09 May 2024 Thursday

ഐലക്കാട് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം സ്വർണ്ണവും വിലപിടിപ്പുള്ള വാച്ചുകളും സുരക്ഷാ കേമറയും മോഷ്ടാവ് കവർന്നു

ckmnews

ഐലക്കാട് അടച്ചിട്ട വീട്  കുത്തി തുറന്ന് മോഷണം


സ്വർണ്ണവും വിലപിടിപ്പുള്ള വാച്ചുകളും സുരക്ഷാ കേമറയും മോഷ്ടാവ് കവർന്നു


എടപ്പാൾ:ഐലക്കാട് അടച്ചിട്ട വീട്  കുത്തി തുറന്ന് മോഷണം.സ്വർണ്ണവും വിലപിടിപ്പുള്ള വാച്ചുകളും സുരക്ഷാ കേമറയും മോഷ്ടാവ് കവർന്നു.ഐലക്കാട് കോതകത്ത് മണികണ്ഠനെ വീട്ടിലാണ് മോഷണം നടന്നത്.നാല് ദിവസമായി കുടുംബം വീട്ടിലുണ്ടായിരുന്നില്ല.ഞായറാഴ്ച വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിൽ നിന്ന് സുരക്ഷാ കേമറയും ഡിവിആറും അടക്കം മോഷ്ടാവ് കൊണ്ട് പോയി.അലമാരകൾ മുഴുവൻ തുറന്ന് വലിച്ചിട്ട നിലയിൽ ആയിരുന്നു.ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ കമ്മൽ,റാഡോ വാച്ച്,മറ്റ് രണ്ട് വാച്ചുകൾ,ടാബ് സിസികേമറ അടക്കമുള്ളവ മോഷ്ടാവ് കവർന്നിട്ടുണ്ട്.സംഭവത്തിൽ ചങ്ങരംകുളം പോലീസും ഡിവൈഎസ്പി അടക്കമുള്ള ഉദ്ധ്യോഗസ്ഥരും വീട്ടിൽ പരിശോധന നടത്തി.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്