09 May 2024 Thursday

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വാർഷികാഘോഷവും പുരസ്‌കാരദാന സമ്മേളനവും എടപ്പാളിൽ നടന്നു

ckmnews

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വാർഷികാഘോഷവും പുരസ്‌കാരദാന സമ്മേളനവും എടപ്പാളിൽ നടന്നു


എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ 14-ാം വാർഷികാഘോഷവും പാന ആശാൻ ആലങ്കോട് ഗോവിന്ദൻകുട്ടി നായർ സ്മാരക ഗുരുപ്രണാമം പുരസ്‌കാരദാനവും പി.നന്ദകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.വാദ്യകലയുടെ നാലു നൂറ്റാണ്ടിനെക്കുറിച്ച്  ഗവേഷണം നടത്തി തയ്യാറാക്കിയ പുസ്തകമായ തക്കിട്ട-കേരളീയ വാദ്യപാരമ്പര്യത്തിന്റെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം ദേവദാസ് കടാഞ്ചേരിയിൽ നിന്ന് തുക സ്വീകരിച്ച് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവഹിച്ചു.ഗുരുപ്രണാമം പുരസ്‌കാരം പാന ആശാൻ ആലങ്കോട് രാമകൃഷ്ണൻ,മദ്ദളകലാകാരൻ എടപ്പാൾ സേതു, ചെണ്ട കലാകാരൻ തൃക്കണാപുരം കേശവൻ എന്നിവർ ഏറ്റുവാങ്ങി. സോപാനം വാദ്യപ്രതിഭാ പുരസ്‌കാരം സോപാനത്തിലെ മിടുക്കരായ 15 വിദ്യാർഥികൾ ഏറ്റുവാങ്ങി.എടപ്പാളിൽ നിന്നാരംഭിച്ച വിളംബരയാത്രക്കു ശേഷം നടന്ന സമ്മേളനത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷനായി.സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോട് ആമുഖ പ്രഭാഷണം നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ,ചാത്തനാത്ത് അച്യുതനുണ്ണി,പി.എം.മനോജ് എമ്പ്രാന്തിരി,കരിയന്നൂർ നാരായണൻ നമ്പൂതിരി, സി.രാമകൃഷ്ണൻ, സി.ഹരിദാസ്,കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, കഴുങ്ങിൽ മജീദ്, അടാട്ട് വാസുദേവൻ, പാന ആശാൻ ആലങ്കോട് കുട്ടൻനായർ എന്നിവർ പ്രസംഗിച്ചു.ടി.പി.മോഹനൻ,അഡ്വ.രാജഗോപാലമേനോൻ, അടാട്ട് വാസുദേവൻ, ശ്രീവിദ്യ വാസുദേവൻ, മുരളി ആശാൻ കണ്ടനകം എന്നിവർ ഘോഷയാത്രക്കും പരിപാടിക്കും നേതൃത്വം നൽകി.പഞ്ചവാദ്യം,പഞ്ചാരിമേളം,തിരുവാതിരക്കളി, തിമില ഇടച്ചിൽ എന്നിവയുമുണ്ടായി.