09 May 2024 Thursday

ജ്യോതി പ്രയാണത്തിന് എടപ്പാൾ ടൗണിൽ സ്വീകരണം നൽകി

ckmnews

ജ്യോതി പ്രയാണത്തിന് എടപ്പാൾ ടൗണിൽ സ്വീകരണം നൽകി


എടപ്പാൾ:തൊണ്ണൂറ്റി ഒന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും സ്വാമി അമൃതകുർപാനന്ദപുരി ദിവ്യജ്യോതി തെളിയിച്ച് അനുഗ്രഹിച്ച ജ്യോതി പ്രയാണത്തിന് എടപ്പാൾ ടൗണിൽ സ്വീകരണം നൽകി.പൊന്നാനി എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ ബാലസുബ്രഹ്മണ്യൻ,പങ്കജാക്ഷൻ,എസ് എൻഡിപി  വെങ്ങിണിക്കര ശാഖ പ്രസിഡൻ്റ് പ്രജിത്ത് തേറയിൽ,ഗുരുധർമ്മ പ്രചാരണ സഭയ്ക്ക് വേണ്ടി

ശ്രീകാന്ത് കൊടായ്ക്കൽ,ശിവദാസൻ , മാതൃസമിതി അംഗം സത്യഭാമ,കവിത എന്നിവർ ഹരാർപണം നടത്തി.  ബാലൻ നൂനിയിൽ, ഷജിൽ ഐസി, സുരേഷ് പി പി,പി.പി.ജയപ്രകാശ്, മണികണ്ഠൻ പൊന്നാഴിക്കര,ലോഹിദാക്ഷൻ, പ്രജീനവാസ് എന്നിവർ സ്വീകരണത്തിന്  നേതൃത്വം നൽകി