09 May 2024 Thursday

പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ ശ്രീ മദ് ഭാഗവത സപ്താഹ യഞ്ജത്തിന് തുടക്കമായി

ckmnews


വട്ടംകുളം: പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ ശ്രീ മദ് ഭാഗവത സപ്താഹ യഞ്ജത്തിന് തുടക്കമായി. കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി യഞ്ജാചാര്യനും കെ. എം. പരമേശ്വരൻ നമ്പൂതിരി,കെ. എൻ. ശ്രീധൻ നമ്പൂതിരി എന്നിവർ സഹാചാര്യന്മായ യഞ്ജം

 ക്ഷേത്രം മേൽശാന്തി കുത്തുള്ളി മാധവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. തുടർന്ന് കലവറ നിറക്കൽ,സപ്താഹ മാഹാത്മ്യം നടന്നു. തിങ്കൾ മുതൽ വിഷ്ണു സഹസ്ര നാമ ജപം, സ്തോത്രോപാസന നടക്കും.26 ചൊവ്വാഴ്ച വൈകുന്നേരം 6:30 ന് അർദ്രാദർശന മഹോത്സവത്തിന്റെ ഭാഗമായി ശുകപുരം വാദ്യകലാസംഘത്തിന്റെ പഞ്ചാരി മേളവും 27 ന് ബുധനാഴ്ച അർദ്രാദർശനം, മഹാ ഗണപതി ഹോമം,ഉദയാസ്തമയ പൂജ,പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂത ബലി എന്നിവയു ണ്ടാകും.29 വെള്ളിയാഴ്ച രുഗ്മിണി സ്വയംവരഘോഷ യാത്രയും 31 ന് ഞായറാഴ്ച യഞ്ജസമർപ്പണവും അന്നദാനവും നടക്കും.