09 May 2024 Thursday

ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

ckmnews


പത്തനംതിട്ട: ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയിൽനിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 26ന് ശബരിമലയിലെത്തും. 27നാണ് മണ്ഡലപൂജ.

രഥഘോഷയാത്ര രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് പുറപ്പെട്ടത്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമൊരുക്കിയിരുന്നു.