09 May 2024 Thursday

മാണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച കാർ കടയിലേക്ക് ഇടിച്ചു കയറി

ckmnews

എടപ്പാള്‍ : എടപ്പാള്‍ മാണൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറി.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ചൊവ്വാഴ്ച്ച പുലര്‍ച്ചയാണ് സംഭവം.

മാണൂര്‍ അങ്ങാടിയിലെ ചെറിയ പള്ളിയുടെ സമീപത്തുള്ള കടയിലേക്ക് ആണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറിയത്.ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം .ശബരിമല യില്‍ നിന്നും വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.