09 May 2024 Thursday

എടപ്പാളിലെ നിരവധി കടകളിൽ കള്ളൻ കയറി ഒരു ഷോപ്പിൽ നിന്ന് പതിനായിരം രൂപ കവർന്നു

ckmnews

എടപ്പാളിലെ നിരവധി കടകളിൽ കള്ളൻ കയറി


ഒരു ഷോപ്പിൽ നിന്ന് പതിനായിരം രൂപ കവർന്നു


എടപ്പാൾ: പൊന്നാനി റോഡിലെ അഇറോളം കടകൾ കുത്തിത്തുറന്ന് മോഷണ ശ്രമം.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.നന്ദിനി കഫേ,ഇന്ത്യൻ ബേക്ക്,ബ്രാൻഡ് പ്ലസ്,അംശകച്ചേരി ജംഗ്ഷനുള്ള ശിവരാമൻ എന്നയാളുടെ പലചരക്ക് കട, ആർ കെ സ്റ്റോഴ്സ്, എ ആർ ബേക്കറി  എന്നീ കടകളിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.ഇന്ത്യൻ ബേക്കറിൽ നിന്നും പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി പറയുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.