09 May 2024 Thursday

അപകടത്തുരുത്തായി തൃശ്ശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയും

ckmnews

എടപ്പാൾ : തൃശ്ശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിലും അടുത്തകാലത്തായി വാഹനാപകടങ്ങൾ കൂടിവരുകയാണ്.

അപകടം തടയാനായി അധികാരികൾ കൈക്കൊണ്ടിരുന്ന മുൻകരുതലുകളില്ലാതായതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

സംസ്ഥാനപാതയിൽ പലയിടത്തും സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകൾ മറഞ്ഞും നാശമായും കിടക്കുകയാണ്.

കണ്ണഞ്ചിറ വളവ്, കാലടിത്തറ, പന്താവൂർ, ചിയാന്നൂർ പാടം, വളയംകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാമാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്.

സ്ഥിരം അപകടം നടക്കുന്ന മേഖലകളിൽ നേരത്തെ മുന്നറിയിപ്പു ബോർഡുകളും ഡിവൈഡറുകളുമെല്ലാം സ്ഥാപിച്ചിരുന്നു.

പിന്നീട് ഇവയെല്ലാം അപ്രത്യക്ഷമായി.

പലസ്ഥലത്തും വാഹനങ്ങളിടിച്ചു നശിച്ചു പോയപ്പോൾ ചിലസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ തിരിയാനുള്ള സൗകര്യത്തിനായി ഇവ മാറ്റിവെക്കുകയുംചെയ്തു.

ചിയാന്നൂർ പാടത്ത് ബസുകൾക്ക് പഞ്ചിങ് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും പ്രവർത്തിക്കാതെ കാടുകയറിക്കിടക്കുകയാണ്.

കാലടിത്തറയിൽ ബസും കാറുമിടിച്ച് നിരവധിപേർക്ക് പരിക്കേറ്റതും മാണൂരിൽ ലോറി അപകടത്തിൽ യുവാവ് മരിച്ചതും പന്താവൂരിൽ സ്കൂട്ടറും കാറുമിടിച്ച് ഗൃഹനാഥൻ മരിച്ചതുമെല്ലാം അടുത്തിടെ പാതയിൽ രക്തക്കറ വീഴ്ത്തിയ സംഭവങ്ങളാണ്.