09 May 2024 Thursday

ഐഎൻടിയുസി വട്ടംകുളം മണ്ഡലം കൺവെൻഷൻ നടത്തി

ckmnews



എടപ്പാൾ: ഐഎൻടിയുസി വട്ടംകുളം മണ്ഡലം കൺവെൻഷൻ നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് പി എ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശിഹാബ് കുറ്റിപ്പാല അധ്യക്ഷത വഹിച്ചു. കെ ഭാസ്കരൻ വട്ടംകുളം, എൻ വി അഷറഫ്, സി ആർ മനോഹരൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, മോഹനൻ പാക്കത്ത്, ഹംസ കാവുങ്ങൽ, അബ്ദുൾ റസാക്ക്, നന്ദകുമാർ പോട്ടൂർ, തറയിൽ സലീം, മജീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത് എങ്കിൽ വർത്തമാന കാലഘട്ടത്തിൽ ജനദ്രോഹ ഭരണം നടത്തുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകേണ്ട അവസ്ഥയാണ് സംജാതമായിട്ടുള്ളത് എന്ന് ഐഎൻടിയുസി വട്ടംകുളം മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

 മണ്ഡലം ഭാരവാഹികൾ:

 പ്രസിഡണ്ട്: ശിഹാബ് കുറ്റിപ്പാല, ജനറൽ സെക്രട്ടറി: നന്ദകുമാർ പോട്ടൂർ, ട്രഷറർ: മജീദ് നടുവട്ടം, വൈസ് പ്രസിഡണ്ടുമാർ: തറയിൽ സലീം, പി ഹരീഷ്, സെക്രട്ടറിമാർ:

പി കെ ഷാജി കെ സുലൈമാൻ, പി ഷാജി,

 കൊട്ടിലിൽ അബ്ദുൽ റഷീദ്