09 May 2024 Thursday

വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് മാർച്ച് 'മാർച്ചിംഗ് ഗാനം' പുറത്തിറക്കി

ckmnews


എടപ്പാൾ :വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ യൂത്ത് മാർച്ച് ഡിസംബർ 18ന് തവനൂർ മണ്ഡലത്തിലെ കൈമലശ്ശേരിയിൽ നിന്ന് തുടങ്ങി എടപ്പാൾ നടുവട്ടത്ത് സമാപിക്കുകയാണ്.പ്രസ്തുത യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ മാർച്ചിംഗ് ഗാനം മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂരിനും ജനറൽ സെക്രട്ടറി സജീർ എം എമ്മിനും നൽകി പുറത്തിറക്കി.തവനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, എം എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം ഹസ്സൈനാർ നെല്ലിശ്ശേരി,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്മാരായ സാദിക്ക് പോട്ടൂർ,സിറാജ് നടുവട്ടം എന്നിവർ പങ്കെടുത്തു.കെ വി മൻസൂറിന്റെ വരികൾക്ക് ഫവാസ് കൊറ്റപാടം ഈണം നൽകി അബ്ദുൽ റൗഫ് മൂതൂരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.