09 May 2024 Thursday

ഓഡിറ്റോറിയവും ക്ലാസ് മുറികളും ടൈൽ പതിച്ച് നവീകരിച്ചു

ckmnews


എടപ്പാൾ: പോത്തനൂർ ജി യു പി സ്ക്കൂളിലെ ഓഡിറ്റോറിയും ക്ലാസ് റൂമുകളും ടൈൽ പതിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ലെനിൻ എ നിർവ്വഹിച്ചു.

കാലടി ഗ്രാമ പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 4 ലക്ഷം രൂപ വകയിരുത്തിയാണ് സ്ക്കൂൾ ഓഡിറ്റോറിയം മൂന്നു ക്ലാസ് റൂമുകൾ വരാന്ത എന്നിവ ടൈൽ പതിച്ച് നവീകരിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ ദിലീഷ് പിടിഎ പ്രസിഡന്റ് ടി വി അബ്ദുൾ സലാം എം ടി എ  പ്രസിഡന്റ് ഷൈലജ, സ്റ്റാഫ് സെക്രട്ടറി ജോസഫ് മാസ്റ്റർ , അധ്യാപകർ , വിദ്യാർത്ഥികൾ പിടിഎ .അംഗങ്ങളായ സോമൻ സിപി, ഷീന,നിഷ , നാൻസി 16ാം വാർഡ് വികസന സമിതി ചെയർമാൻ സുബ്രമഹ്ണ്യൻ വിപി തുടങ്ങിയവർ പങ്കെടുത്തു.