09 May 2024 Thursday

റോഡരികിലെ കൈവരിയും മുന്നറിയിപ്പ് ബോർഡും മുറിച്ച് മാറ്റി പറമ്പിൽ തള്ളിയ നിലയിൽ

ckmnews


എടപ്പാൾ:സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി പി ഡബ്ലിയു ഡി സ്ഥാപിച്ച റോഡിലെ കൈവരികൾ മുറിച്ച് പറമ്പിൽ തള്ളിയ നിലയിൽ. എടപ്പാൾ കുറ്റിപ്പുറം റോഡിലാണ് സംഭവം. 

പ്രായമായവർക്ക് പിടിച്ച് നടക്കാവുന്ന സംവിധാനമാണ് മുറിച്ച് നീക്കിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് ചിലർ കൈരികൾ മുറിച്ച് നീക്കിയതിനെതിരെ പരാതി ഉയർന്നതോടെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു.

 ലക്ഷങ്ങൾ ചിലവിട്ട് ഒരുക്കിയ സംവിധാനങ്ങൾ പുല്ല് പോലെ പറിച്ച് കളയുമ്പോഴും അധികൃതർ അനങ്ങാപ്പാറനയമാണ്  സ്വീകരിക്കുന്നത്.