09 May 2024 Thursday

അഥിതി തൊഴിലാളി ക്യാമ്പുകളിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: മലപ്പുറം ഇമി ഗ്രൻ്റ് സർവ്വേ ടീമിൻ്റ നേതൃത്വത്തിൽ കാലടി ഗ്രാമപഞ്ചായത്തിലെ അഥിതി തൊഴിലാളി ക്യാമ്പുകളിൽ രാത്രി കാല രക്ത പരിശോധന ക്യാമ്പ് പരിപാടി സംഘടിപ്പിച്ചു. കണ്ടനകം എടപ്പാൾ കെ.എസ്.ആർ.ടി.സി. റീജ്യണൽ വർക്ക്ഷോപ്പ് പരിസരം, കാവിൽപ്പടി ഭാഗങ്ങളിലെ ക്യാമ്പുകളിലാണ് പരിശോധന പരിപാടി നടത്തിയത്. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബഷീർ തുറയാറ്റിൽ അധ്യക്ഷത വഹിച്ചു. Dr. CM അക്ഷയ് കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, എം.ജി. പ്രവീൺ, C k ഷമീർ, സ്വപ്ന, മേഘല, കൃഷ്ണവേണി നേതൃത്വം നൽകി.