09 May 2024 Thursday

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വനിതാ ഗ്രാമ സഭയ്ക്ക് തുടക്കം കുറിച്ചു

ckmnews


വട്ടംകുളം: സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച്  വട്ടംകുളം ഗ്രാമ പഞ്ചായത്ത് വനിതാഗ്രാ മസഭകൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം നടുവട്ടം പിലാക്കൽ പള്ളിക്കു സമീപമുള്ള നിരാമയിൽ  കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംരംഭകയും മുൻ സി ഡി എസ് പ്രസിഡന്റ്കൂടിയായ റാബിയ ചോലക്കൽ കോഡൂർ  നിർവ്വഹിച്ചു. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു സ്ത്രീക്ക് എങ്ങിനെ സ്വയം പര്യാപ്തത കൈവരിച്ചു സ്വയം സംരംഭക ആകാമെന്നും ഏത് മേഖലയിലും സ്ത്രീക്ക് മുന്നേറാൻ എങ്ങിനെ ജാഗ്രതയാവണമെന്നും, താൻ പിന്നിട്ട വഴികളിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്,  അവർ സംസാരിച്ചു.

ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പും, രണ്ടാംഘട്ട മെൻസ്‌ട്രുവൽ കപ്പ്‌ വിതരണവും നടത്തി.

മൂന്നാം ഘട്ട മെൻസ്‌ട്രുൽ കപ്പ്‌ അപേക്ഷകൾ, ആശ വർക്കർമാർ, വാർഡ് മെമ്പറെന്മാർ, മുഖേനയും, ഓൺലൈനായും സ്വീകർക്കുന്നതാണ്. എൻ, സി, സി, ഇന്റർനാഷണൽ കേഡ റ്റ് ആയിഷനിയ,പെണ്ണിടം പരിപാടിയിൽ ഡ്രായി ങ്ങിൽ മികവുപുലർത്തിയ വിദ്യാർത്ഥി, എന്നിവരെ ആദരിച്ചു. കില ഫാകൽറ്റി അനിത ബാബുരാജ് ക്ലാസ്സ്‌ എടുത്തു. വാർഡ് മെമ്പർ ഫസീല സജീബ് സ്വാഗതം പറഞ്ഞ വേദിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, ശാന്ത മാധവൻ, സി, ഡി, എസ്, പ്രസിഡന്റ്‌ കാർത്യായനി, ICDS സൂപ്പർവൈസർ കൃഷ്‌ണേന്ദു,ആസൂത്രണ ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ, ഹസ്സൈനാർ, മെമ്പർ, അക്‌ബർ മെമ്പർ, എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.