09 May 2024 Thursday

ആഭരണം വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ജൂവലറി ഉടമ അറസ്റ്റില്‍

ckmnews


കോതമംഗലം: ജൂവലറിയിൽ സ്വർണാഭരണം വാങ്ങാനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കട ഉടമ അറസ്റ്റിൽ. നെല്ലിക്കുഴി ജെംസ് ജൂവലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കറിനെ (51)യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം.

ജൂവലറിയിൽ സ്വർണാഭരണം വാങ്ങാനെത്തിയ യുവതിയോട് ബക്കർ മോശമായി സംസാരിക്കുകയും കൈയിൽ കയറിപ്പിടിച്ച് അപമാനിക്കുകയും ചെയ്തതിനാണ് നടപടി എടുത്തത്. കോതമംഗലം എസ്.എച്ച്.ഒ. പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.