09 May 2024 Thursday

മാണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

ckmnews

മാണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ


എടപ്പാൾ:തവനൂർ മണ്ഡലം നവകേരള സദസ്സ്‌ കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെ മാണൂരിൽ കരിങ്കൊടി   കാണിച്ച് യൂത്ത് ലീഗ് പ്രവർത്തകർ.തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ,സെക്രട്ടറി സജീർ എംഎം, തവനൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാഫി തണ്ടിലം,ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, താഹിർ വെള്ളഞ്ചേരി, ആസിഫ് മണൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊന്നാനിയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു