09 May 2024 Thursday

കുറ്റിപ്പുറം മിനി പമ്പയിൽ നിയന്ത്രണം വിട്ട കണ്ടയ്നര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ജീവനക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ckmnews



കുറ്റിപ്പുറം മിനി പമ്പയിൽ കണ്ടയ്നര്‍  ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.അപകടത്തില്‍ ലോറിയിലെ ജീവനക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.പെരുമ്പാവൂരിൽ നിന്ന് ഡൽഹിയിലേക്ക് പ്ലാസ്റ്റിക് സ്ക്രാപുമായി  പോകുകയായിരുന്ന  കണ്ടെയ്നർ ലോറി കുറ്റിപ്പുറം മിനി പമ്പയിൽ വെച്ച് നിയന്ത്രണം വിട്ട് ബേക്കറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബേക്കറി കട പൂർണ്ണമായും തകർന്നു.രാത്രിയില്‍  ഉണ്ടായ കനത്ത മഴയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കെട്ടിടത്തിലേക്ക് ഇടിച്ച് കയറി നിൽകുകയായിരുന്നു.അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ആരിഫ്, ക്ലിനർ ജഹീദ് എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.പുലര്‍ച്ചെ ആയതിനാല്‍ പ്രദേശത്ത് മറ്റു വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്