09 May 2024 Thursday

‘കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് ഞാനാണ്’; അവകാശവാദവുമായി കെകെ മുഹമ്മദ് റാഷിദ്

ckmnews


കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജ്ഞാതനായി തുടരുന്നതിനിടെ അവകാശവാദവുമായി യുവാവ്. കുറ്റിപ്പുറം സ്വദേശി കെകെ മുഹമ്മദ് റാഷിദാണ് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് താനാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചിരുന്നുവെന്ന് മുഹമ്മദ് റാഷിദ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.


കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തയാളെ കണ്ടെത്തനാകാതെ തുടരുന്നിതിനിടെയാണ് കെകെ മുഹമ്മദ് റാഷിദ് അവകാശവാദവുമായി രംഗത്തെത്തിയത്. ‘ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺ​ഗ്രസുകാരൻ’ എന്ന തലക്കെട്ടോടുകൂടിയാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കുറ്റിപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അം​ഗീകരിക്കാൻ തയ്യാറായിട്ടില്ല.