Perumpadappu
പെരുമ്പടപ്പിലെ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി പെരുമ്പടപ്പിൽ ഓട്ടോറിക്ഷകള്‍ കൂട്ടത്തോടെ പണിമുടക്കി

പെരുമ്പടപ്പിലെ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി
പെരുമ്പടപ്പിൽ ഓട്ടോറിക്ഷകള്‍ കൂട്ടത്തോടെ പണിമുടക്കി
എരമംഗലം:പെരുമ്പടപ്പിലെ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി.പെരുമ്പടപ്പ് പുത്തൻപള്ളിയിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും വന്നേരി പങ്ങം സ്വദേശിയുമായ ഷാജി എന്നയാൾക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ 10 മണിയോടെ പെരുമ്പപ്പ് പട്ടേരികുന്ന് ഭാഗത്തേക്ക് വാടക പോകുന്നതിനിടെ ഓട്ടോറിക്ഷ കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ധനത്തിൽ കലാശിച്ചത്. പരിക്കേറ്റ ഷാജി പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികൾ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി.ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ലോക്ക്, പാറ, പുത്തൻപള്ളി സെന്റർ തുടങ്ങിയ മേഖലകളിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി