09 May 2024 Thursday

മുപ്പത്തി എട്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ അങ്കണത്തിൽ സഹപാഠികള്‍ ഒത്തു ചേര്‍ന്നു

ckmnews


 എടപ്പാൾ: തവനൂർ കേളപ്പൻ മെമ്മോറിയൽ പോസ്റ്റ്‌ ബേസിക് സ്കൂളിൽ (ഇന്നത്തെ കെ എം ജി വി എച്ച് എസ് )1985ൽ

പത്താം ക്ലാസ്സ്‌ പഠിച്ചു പുറത്തിറങ്ങിയ കൂട്ടുകാർ വീണ്ടും ഒത്തുകൂടി. സ്മൃതി 85 എന്ന പേരിൽ പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് ഒത്തുചേർന്നത്. കാലം വരുത്തിയ മാറ്റത്തിലും അധ്യാപകർ പൂർവ്വവിദ്യാർത്ഥി കളെ തിരിച്ചറിയുന്നതും അന്നത്തെ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചതും നയനമനോഹര മായിരുന്നു, അധ്യാപകരുടെ പ്രായം തളർത്താത്ത ആ ഓർമ്മകൾക്കുമുന്നിൽ അവർ ആ പഴയ പത്താംക്ലാസ്സ്‌ കാരായി മാറി, പൊന്നാനി മറൈൻ എൻഫോഴ്‌സ്‌മെന്റ് &വിജിലൻസ് സീനിയർ പോലീസ് ഓഫീസർ സമീർ അലി സംഗമം ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ എം പി അധ്യക്ഷത വഹിച്ചു, അധ്യാപകരായ ബാലൻ മാസ്റ്റർ, പ്രഭ ടീച്ചർ, ലീല ടീച്ചർ, രാധാകൃഷ്ണൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ,ശ്യാമള ടീച്ചർ, ശകുന്തള ടീച്ചർ രാജി ടീച്ചർ എന്നിവർ പ്രായം മറന്നും സംഗമത്തിൽ പങ്കെടുത്തു അദ്ധ്യാപകരെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.ഉച്ചക്ക് ശേഷം പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ലില്ലി പികെ സ്വാഗതവും, സുനന്ദ പി നന്ദിയും പറഞ്ഞു.