09 May 2024 Thursday

ക്ലീൻ വട്ടംകുളം:എംഎംഎൽപിസ്കൂളിന് പുതിയ ടോയ്ലറ്റ് തറക്കല്ലിട്ടു

ckmnews


എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ,യു,പി,& എൽ,പി,സ്കൂളുകൾക്കും ഗവണ്മെന്റ്, മാനേജ്മെന്റ് വ്യത്യാസമില്ലാതെ ക്‌ളീൻ വട്ടംകുളം പദ്ധതിയുടെ ഭാഗമായി ടോയ്‌ലെറ്റുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി അവസാന ഘട്ടത്തിൽ.പദ്ധതിയുടെ ഭാഗമായി നെല്ലിശ്ശേരി എംഎംഎൽപി, സ്കൂളിന്റെ ടോയ്‌ലെറ്റിന്റെ നിർമ്മാണം ഹസ്സൈനാർ നെല്ലിശ്ശേരിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തറക്കല്ലിടൽ കർമം നിർവഹിച്ചു.ഭരണ സമിതിയുടെ മൂന്നാം വാർഷികത്തിൽ ക്‌ളീൻ വട്ടംകുളത്തിന്റെ സമ്പൂർണ്ണ പ്രയോഗ വത്കരണം പ്രഖ്യാപിക്കുമെന്ന് ഉദ്ഘടനവേളയിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു,യു വി,സിദ്ധീഖ് പിടിഎ പ്രസിഡന്റ്‌ മറ്റ് അധ്യാപകരും കുട്ടികളും സംബന്ധിച്ചു