09 May 2024 Thursday

എടപ്പാള്‍ പെരുമ്പറമ്പില്‍ ആഴമേറിയ കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി

ckmnews



എടപ്പാള്‍:പെരുമ്പറമ്പില്‍ ആഴമേറിയ കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.വെള്ളിയാഴ്ച കാലത്ത് 9 മണിയോടെയാണ് എടപ്പാൾ പഞ്ചായത്തിലെ പെരുമ്പറമ്പ് എന്ന സ്ഥലത്ത് താമസിക്കുന്ന വലിയപറമ്പ് വീട്ടിൽ അക്ബറിന്റെ ഭാര്യ നൂർജഹാൻ(38)അബദ്ധത്തില്‍ കിണറ്റില്‍ വീണത്. 34 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊന്നാനിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി.ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ജെആര്‍ സുധീര്‍ റോപ്പ് ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങുകയും മറ്റു സേന അംഗങ്ങളുടെ സഹായത്തോടെ നെറ്റ് റോപ്പ് ഇറക്കി ഇവരെ കരക്ക് എത്തിക്കുകയായിരുന്നു.ഏറെ നേരം കിണറ്റില്‍ കിടന്ന് അവശയായിരുന്ന യുവതിയെ പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു