09 May 2024 Thursday

കണ്ടനകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ കുറ്റിപ്പുറത്തു നിന്നും പിടികൂടി

ckmnews

കണ്ടനകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ കുറ്റിപ്പുറത്തു നിന്നും പിടികൂടി


എടപ്പാൾ: സംസ്ഥാ പാതയിൽ കണ്ടനകത്ത് സ്കൂൾ ഓട്ടോയിലിടിച്ച് നിർത്താതെ പോയ കാർ കുറ്റിപ്പുറം പോലീസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.പറപ്പൂർ സ്വദേശി സഞ്ചരിച്ച കാറാണ് കുട്ടികളുമായി നിർത്തിയിട്ടിരുന്ന സ്കൂൾ ഓട്ടോയിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് കുറ്റിപ്പുറത്തു വച്ച് കാർ പോലീസ് പിടികൂടുകയായിരുന്നു.