09 May 2024 Thursday

സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി വൈവിധ്യമർന്ന പരിപാടികളോടെ കേരപ്പിറവി ആഘോഷിച്ചു

ckmnews

സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി വൈവിധ്യമർന്ന പരിപാടികളോടെ കേരപ്പിറവി ആഘോഷിച്ചു


പെരുമ്പടപ്പ്:സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി കേരളീയം 2023 എന്ന പേരിൽ വൈവിധ്യമർന്ന പരിപാടികളോടെ കേരപ്പിറവി ആഘോഷിച്ചു. രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പരിപാടികൾ നടന്നത്.പാചക മത്സരം, ഗുരു ശിഷ്യസംഗമം, സാഹിത്യ സദസ്സ് , സ്നേഹ സന്ദേശം തുടങ്ങി നിരവധി പരിപാടികൾ പെരുമ്പടപ്പ്-പുത്തൻപള്ളിയിലെ സൈബർമീഡിയയിൽ വെച്ച് നടന്നു.പരിപാടി റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു.ഗായകൻ സലീം കോടത്തൂർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് നടന്ന പാചക മത്സരത്തിലെ വിജയികളായ ജീന മൻസൂർ,  അനീഷ നിഷാദ്, അനീഷ് എന്നിവർക്ക് ക്യാഷ് വൗചറും അനുമോദന പത്രവും ഉപഹാരവും നൽകി.മെഹ്‌റൂഫ് ബില്ല്യനയർ , ഷാജിത ആമി അബായാസ്, സലീം ചോക്കോളോ എന്നിവർ സമ്മാനങൾ കൈമാറി. സാഹിത്യ സംഗമത്തിൽ നവ കേരളം എന്ന വിഷയത്തിൽ ട്രാൻസ്‌ജൻഡർ കവിയും സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക വിദ്യാർത്ഥികളോട് സംവദിച്ചു.അറുപത്തിഏഴാം കേരളപിറവി ദിനത്തിൽ അറുപത്തിഏഴ് കേരളീയ വിഭവങ്ങൾ സമർപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും ഒരുക്കിയ ഗുരുശിഷ്യ സംഗമത്തിന് സുനിത ജയരാജ്‌, അർഷിദ റംഷാദ്, ഫർഷിദ എന്നിവർ നേതൃത്വം നൽകി. 2023 വനിത പാചകറാണി അവാർഡ് ജേതാവ് പുന്നയൂർകുളം സ്വദേശി ജെസി കബീറിനെ ചടങ്ങിൽ ആദരിച്ചു.പാചക മത്സരത്തിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉപഹാരവും ഷബ്‌ന ഹകീം സീഫോർ,സലീംഗ്ലോബ് എന്നിവർ  മത്സരാർഥികൾക്ക് നൽകി. യൂസഫ് അറഫ, ഹസ്ബി പുത്തൻപള്ളി, ശബാബ്‌ന, ഷബീർ ചങ്ങനാത്ത് ആശംസകൾ അറിയിച്ചു