09 May 2024 Thursday

പൊന്നാനി മണ്ഡലം യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ckmnews



എരമംലം:കേരളപിറവി ദിനത്തിൽ പൊന്നാനി മണ്ഡലം യുവകലാസാഹിതി ലോകസമാധാനത്തിനു ഭംഗം വരുത്തുന്ന യുദ്ധങ്ങൾക്കും മറ്റു വംശീയവും വർഗീയവുമായ രക്തച്ചൊരിചിലിനും എതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.മാറഞ്ചേരിയിൽ നടന്ന യോഗത്തിന് എ ടി അലി സ്വാഗതം പറഞ്ഞു.ത്രിവിക്രമൻ ചെന്നാസ് അധ്യക്ഷത വഹിച്ചു.തുടർന്ന് യുവകലാസാഹിതി മുൻസംസ്ഥാന സെക്രട്ടറി ഇ എം സതീശൻ ചടങ്ങ് ഉൽഘാടനം ചെയ്തു.യുവകലാസാഹിതി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ വിനോദ് ആലത്തിയൂർ മുഖ്യപ്രഭാഷകനായി. പ്രസിഡന്റ്‌ ഷാഫി മടയപറമ്പിൽ നന്ദി പ്രകടിപ്പിച്ചു. സലാം മലയംകുളത്തിൽ, രുദ്രൻ വാരിയത്ത്, പ്രഗിലേഷ് ശോഭ, ഷാഫി തവയിൽ, നാരായണൻ കല്ലിങ്കൽ, സജീഷ്, ഫസലുറഹ്മാൻ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.