09 May 2024 Thursday

വെളിയങ്കോട് ഹൈസ്കൂൾ 84 -85 ബാച്ച് സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു

ckmnews



എരമംഗലം:വെളിയംകോട് ഹൈസ്കൂൾ  84 -  85  ബാച്ചിലെ  പൂർവ്വ  വിദ്യാർത്ഥികളുടെയും  അധ്യാപകരുടെയും സംഗമം  സംഘടിപ്പിച്ചു.എരമംഗലം  മാട്ടേരി  ഹാളിൽ ചേർന്ന ചടങ്ങ് ഡോക്ടർ ബാബു  ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.മികവുറ്റ സേവനത്തിന് കേന്ദ്രസർക്കാരിൻ്റെ  എക്സലൻസ്  ഇൻ ഇൻവെസ്റ്റിഗേഷൻ അവാർഡ് കരസ്ഥമാക്കിയ  84 85 ബാച്ചിലെ വിദ്യാർത്ഥി കൂടിയായ  വി കെ അബ്ദുൽ ഖാദർ എസ് പി ക്ക്  സംഗമത്തിൽ  ഉപഹാരം നല്കി ആദരിച്ചു.ബാച്ചിലെ  പൂർവ്വ വിദ്യാർത്ഥിയായ  വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു.എം ഇ എസ് സംസ്ഥാന ട്രഷറർ  ഒ. വി സലാഹുദ്ദീൻ മുഖ്യാതിഥിയായി .ചടങ്ങിൽ  വെച്ച്  അധ്യാപകരെ  ആദരിച്ച് ഉപഹാരം നല്കി.ഗിരീഷ് മാസ്റ്റർ ,വിജയമ്മ ടീച്ചർ ,അബ്ദുളളക്കുട്ടി  മാസ്റ്റർ ,കെഎം അനന്തകൃഷ്ണൻ  മാസ്റ്റർ ടി.പി.  കേരളീയൻ , പൂർവ്വ  വിളായ  വി.കെ. അബ്ദുൾ ഖാദർ ,  യു. അബ്ദുൾ കരീം ,  സി.സി.  ഗഫൂർ ,  

കെ. പ്രീത ,പി. പി.നൗഷാദ് ,  ടി. കുമാരൻ  , ജാസ്മിൻ ,ടി. രവി ഹൈദർ ഇ.പി.തുടങ്ങിയവർ സംസാരിച്ചു .എം.ടി.നജീബ് , സ്വാഗതവും ,ഇ.ശിവാനന്ദൻ  നന്ദിയും പറഞ്ഞു. 84 - 85 - ബാച്ചിലെ  വിദ്യാർത്ഥികളുടെയും ,കുടുംബാഗങ്ങളുടെയും  വിവിധ കലാ - പരിപാടികൾ  നടന്നു .