09 May 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് മാനവിക ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

ckmnews

കേരള മുസ്‌ലിം ജമാഅത്ത് മാനവിക ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു


എടപ്പാൾ:വംശീയ ഉന്മൂലനം നടത്തുന്ന ഇസ്രായേലിന്റെയും കൂട്ടാളികളുടെയും ക്രൂരമായ ചെയ്തികളെ കേരള മുസ്‌ലിം ജമാഅത്ത് മാനവിക ഐക്യദാർഢ്യ സംഗമം ശക്തമായി അപലപിച്ചു. പീഡിത ഫലസ്തീൻ ജനതയുടെ  സമാധാനത്തിനു പ്രത്യേക പ്രാർത്ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സർക്കിൾ പ്രസിഡണ്ട് ടി.പി.മുഹമ്മദലി മൗലവി പ്രാർത്ഥനക്കു നേതൃത്വം നൽകി. എം അബൂബക്കർ ബാഖവി അധ്യക്ഷത വഹിച്ചു. ആളത്ത് അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ സിദ്ദീഖ് മൗലവി ഐലക്കാട് മുഖ്യപ്രഭാഷണം നടത്തി.അഷറഫ് സഖാഫി മുതുകാട്, ഹസൻ നെല്ലിശ്ശേരി, മുസ്തഫ ശുകപുരം, എം വി കാദർ, മൊയ്തീൻ ഹാജി ,എം കെ മുഹമ്മദ് ഉണ്ണി ഹാജി,നസീർ റഹ്മാനി,സുലൈമാൻ കോലത്ത്, സി വി അസീസ് മാസ്റ്റർ, ഇബ്രാഹീം കുട്ടി. മാസ്റ്റർ. പ്രസംഗിച്ചു.