09 May 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു:ആലംകോട് പഞ്ചായത്തിന് കിരീടം

ckmnews


ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.ആവേശം നിറഞ്ഞ മത്സര ഇനങ്ങൾ സമാപിച്ചപ്പോൾ ആലംകോട് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി.തുടർച്ചയായി രണ്ടാം തവണയാണ് ആലംകോട് കിരീടം ചൂടുന്നത്.മികച്ച ക്ലബായി ആലംകോട് ഗ്രാമപഞ്ചായത്തിലെ യുവചേതന ഒതളൂരിനെയും തിരഞ്ഞടുത്തു.വിജയികൾക്ക് സമ്മാനദാനവും നടന്നു