09 May 2024 Thursday

18 പേർ മരിച്ച യുഎസ് വെടിവയ്പ്: അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

18 പേർ മരിച്ച യുഎസ് വെടിവയ്പ്: അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി


ന്യൂയോർക്ക് ∙ യുഎസിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മെയ്നിലെ ലുവിറ്റ്സൺ നഗരത്തിൽ രണ്ടിടത്തായി ബുധനാഴ്ച 18 പേരെ വെടിവച്ചുകൊന്ന റോബർട്ട് കാർഡിനെ (40) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തി. ലുവിറ്റ്സണിന്റെ സമീപ നഗരമായ ലിസ്ബൺ ഫാൾസിലെ കാട്ടിലായിരുന്നു മൃതദേഹം.

വെടിവയ്പിനു ശേഷം കാർഡ് ഒളിവിൽ പോയതിനെത്തുടർന്നുള്ള രണ്ടുദിവസം സമീപനഗരങ്ങളിലും ആശങ്ക പരന്നിരുന്നു. സ്കൂളുകൾക്ക് അവധി നൽകി. ജനങ്ങൾ രാത്രി പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിഞ്ഞു. ആയുധ പരിശീലകനായ കാർഡ് മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സിക്കപ്പെട്ടിരുന്നയാ‌‌‌‌ളാ‌ണ്. സൈന്യത്തിലും ജോലി ചെയ്തിട്ടുണ്ട്