09 May 2024 Thursday

ഫ്രണ്ട്‌സി'ലെ 'ചാന്‍ഡ്‌ലര്‍ ബിംഗ്' മാത്യു പെറി മരിച്ച നിലയില്‍

ckmnews

ഫ്രണ്ട്‌സി'ലെ 'ചാന്‍ഡ്‌ലര്‍ ബിംഗ്' മാത്യു പെറി മരിച്ച നിലയില്‍


ലോസ് ആഞ്ജലീസ്:'ഫ്രണ്ട്സ്' എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയിൽ. ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ജലീസ് പോലീസ് അറിയിച്ചു. കവർച്ച, കൊലപാതകം തുടങ്ങിയ സാധ്യതകൾ പോലീസ് തള്ളിക്കളഞ്ഞതായാണ് വിവരം. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങിയതായിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ എത്തിയിരിക്കുന്നതെന്ന അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു