എരമംഗലത്ത് ഹോട്ടലിനുള്ളില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം:കാര്‍ വാടകയ്ക്ക് എടുത്തയാള്‍ പിടിയില്‍
എരമംഗലം:എരമംഗലത്ത് ഹോട്ടലിനുള്ളില്‍വെച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാര്‍ വാടകയ്ക്ക് എടുത്ത് കൊടുത്തയാള്‍ പിടിയില്‍ . പൊന്നാനി ജിലാനി നഗറില്‍ അഫ്നാന് (23) നെയാണ് പോലീസ് പിടികൂടിയത് . പുതുപൊന്നാനി സ്വദേശി ഇര്‍ഫാനെ ഹോട്ടലില്‍ വച്ച് മാരകമായി മര്‍ദ്ദിച്ച പ്രതികള്‍ക്ക് വേണ്ടി സഞ്ചരിക്കാന്‍ കാര്‍ നല്‍കിയതിനാണ് ഇയാളെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വെളിയംകോട് ഗ്രാമം സ്വദേശിയില്‍ നിന്നാണ് അഫ്നാന് കാര്‍ വാടകയ്ക്ക് എടുത്തത്. പിന്നീട് കാര്‍ പ്രതികള്‍ക്ക് കൈമാറുകയാണ് ഉണ്ടായെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എരമംഗലത്തെ സ്വകാര്യ വ്യക്തിയുടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ 5 അംഗ സംഘം ഹോട്ടനുള്ളില് വെച്ച് ആയുധങ്ങളുമായി ഇര്‍ഫാനെ ആക്രമിച്ചത് .
ഗുരുതരമായി പരുക്കേറ്റ ഇര്ഫാന് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.പിടിയിലായ അഫ്നാനെ പൊന്നാനി കോടതിയില്‍ ഹാജറാക്കി