09 May 2024 Thursday

"നീളെ തുഴഞ്ഞ ദൂരങ്ങൾ"കവർ പ്രകാശനം ചെയ്തു

ckmnews



മാറഞ്ചേരി: 30വർഷക്കാലം സർക്കാറിന്റെ ഇരുപതിൽ പരം വ്യത്യസ്ഥ വകുപ്പുകളിൽ ജോലി ചെയ്ത് ഗവ. അഡീഷണൽ സെക്രട്ടറിയായി വിരമിച്ച അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന സർവ്വീസ് സ്റ്റോറിയുടെ കവർ പ്രകാശനം പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ നിർവ്വഹിച്ചു.സർവ്വീസിലിരുന്ന പലരും തുറന്ന് പറയാൻ മടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഈ സർവ്വീസ് സ്റ്റോറിയിൽ അബ്ദുൾ ലത്തീഫ് എഴുതിയിരിക്കുന്നതെന്നും സിവിൽ സർവ്വീസ് മേഖലയെ ബാധിച്ച കെടുകാര്യസ്ഥതയും അഴിമതിയും ധൈര്യപൂർവ്വം തുറന്ന് കാണിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.ജനങ്ങളെ ഭയപ്പെടേണ്ട സർക്കാർ ഉദ്യോഗസ്ഥർ, ഇന്ന് ജനങ്ങളെ ഭയപ്പടുത്തി അഴിമതിയും കെടുകാര്യസ്ഥതയും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.കോടികൾ ശമ്പളയിനത്തിൽ ചെലവഴിക്കുന്ന പല വകുപ്പുകളും ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തതാണ്.അവരെയെല്ലാം പിരിച്ചുവിട്ട് ആ പണം ജനങ്ങൾക്ക് നേരിട്ട് ഉപകാരം ചെയ്യുന്ന വിധത്തിൽ ചെലവഴിക്കാൻ ഭരണാധികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.വന്നേരി നാട് പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ അടാട്ട് വാസുദേവൻ അധ്യക്ഷതവഹിച്ചു. രുദ്രൻ വാരിയത്ത്, എ.ടി. അലി, എം ടി.നജീമ്പ്,ഫൈസൽകാങ്ങിലയിൽ,പി. അബ്ദുസ്സമദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി മറുപടി പ്രസംഗം നടത്തി. പ്രസ് ഫോറം സെക്രട്ടറി രമേശ് അമ്പാരത്ത് സ്വാഗതവും പ്രസിഡന്റ് ഉറമറുൽ ഫാറൂഖ് നന്ദിയും പറഞ്ഞു.പുസ്തകം തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിൽ നവമ്പർ 4 ന് ശനി 4 മണിക്ക് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ്.പ്രകാശനം നിർവഹിക്കും.