09 May 2024 Thursday

കാഞ്ഞിരമുക്കിൽ വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന സംഭവം പെരുമ്പടപ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി:സയന്റിഫിക്,ഫോറൻസിക് വിഭാഗം പരിശോധന നടത്തി

ckmnews



ചങ്ങരംകുളം:കാഞ്ഞിരമുക്ക് പത്തായിയിൽ വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ദുബായിൽ ബിസിനസുകാരനായ ശംസുദ്ധീന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ മോഷണം നടന്നത്.വാതിൽ പൊളിച്ചാണ് സംഘം പണവും സ്വർണ്ണവും വിലപിടിപ്പുള്ള ഉപകരണങ്ങളും കവർന്നത്.പെരുമ്പടപ്പ് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രദേശത്തെ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് വരികയാണ്.ഫോറൻസിക് വിഭാഗവും,സയന്റിഫിക് ഉദ്ധ്യോഗസ്ഥരും ഡോഗ് സ്കോഡും അടക്കമുള്ളവർ സ്ഥലത്ത് പരിശോധന നടത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട് പൂട്ടി വിരുന്നു പോയി ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. രണ്ട് ലക്ഷം രൂപയും 60 പവൻ സ്വർണ്ണവും ഡയമണ്ട് നെക്ളൈസുകളും രണ്ട് ലാപ് ടോപ്പ്,ഐഫോൺ, PS4 ഗയിം, വൈ ഫൈ മോഡം, സി സി ടി വിയുടെ ഡി വി ആർ തുടങ്ങിയവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലാണ്കാണപ്പെട്ടത്.