09 May 2024 Thursday

ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച എടപ്പാൾ നടുവട്ടം സ്വദേശി വീട്ടിലെത്തിയില്ല ഭാര്യയുടെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി

ckmnews



ചങ്ങരംകുളം: വിദേശത്ത് നിന്ന് പുറപ്പെട്ടയാളെ കാണാതായതായി പരാതി. വട്ടംകുളം പഞ്ചായത്ത് നടുവട്ടം സ്വദേശിനി വലിയപറമ്പിൽ ഖദീജയാണ് ചങ്ങരംകുളം പോലീസിന് പരാതി നൽകിയത്. ഖദീജയുടെ ഭർത്താവ് വി.പി അബ്ദുൽ അസീസ് ബഹ്റൈനിൽ നാട്ടിലേക്ക് പോന്നതായി വിവരം ലഭിച്ചതായും എന്നാൽ നാട്ടിൽ എത്തിയിട്ടില്ലന്നുമാണ് പരാതി. പന്ത്രണ്ടാം തീയതി ബഹറിനിൽ നിന്ന് മസ്കറ്റ് വഴി കൊച്ചിയിലേക്ക് വി.പി അബ്ദുൽ അസീസ്  യാത്ര ചെയ്തതായി എയർലൈനിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തമായി. ഈ വിവരം ബഹറിനിലെ സുഹൃത്തുക്കളെ അറിയിച്ചപ്പോൾ അവിടെയുള്ള സ്ഥാപനം വിൽപ്പന നടത്തിയെന്നും വി.പി അബ്ദുൽ അസീസിന്റെ പക്കൽ ഫണ്ട് ഉണ്ടെന്നും ഒരു തമിഴ് സ്വദേശിയുമായി ഇടപാട് നടത്താൻ സാധ്യതയുണ്ടെന്നും സുഹൃത്തുക്കൾ പറഞ്ഞതായും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ അബ്ദുൽ അസീസിനെ കെണിയിൽ പെടുത്താൻ സാധ്യതയുണ്ടന്നും അതിനാൽ അന്വേഷണം നടത്തണമെന്നുമാണ് പരാതി നൽകിയത്.ചങ്ങരംകുളം പോലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചു.