09 May 2024 Thursday

എടപ്പാൾ പൊറൂക്കരയിൽ ആഴമേറിയ കിണറ്റിൽ വീണ് അവശയായ യുവതിയെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി

ckmnews

എടപ്പാൾ പൊറൂക്കരയിൽ ആഴമേറിയ കിണറ്റിൽ വീണ് അവശയായ യുവതിയെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി


എടപ്പാൾ: പൊറൂക്കരയിൽ ആഴമേറിയ കിണറ്റിൽ വീണ് അവശയായ യുവതിയെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.പൊറൂക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കല്ലാട്ടുപറമ്പിൽ മണികണ്ഠന്റെ മകൾ ആതിര(37)ആണ് വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്.വ്യാഴാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.യുവതി 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ യുവതി അബദ്ധത്തിൽ കാൽ തെറ്റി വീഴുകയായിരുന്നു.വെള്ളം നിറഞ്ഞ കിണറ്റിൽ മോട്ടോർ ഘടിപ്പിച്ച കയറിൽ പിടിച്ച് നിന്ന യുവതിയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.തുടർന്ന് പൊന്നാനിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹംസ കോയ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ചാർജ്ജ് ഉണ്ടായിരുന്ന നൂരി ഹിലാൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം യുവതിയെ കരക്ക് കയറ്റുകയായിരുന്നു.അവശയായ യുവതിയെ പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ്‌ കുമാർ,കൃഷ്ണദാസ്,രതീഷ്,രഞ്ജിത്ത്,ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ അഭിലാഷ്,രണദീപ്,ഹോം ഗാർഡ് സുരേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ കരക്കെത്തിച്ചത്