09 May 2024 Thursday

ടിയാർസി അനുസ്മരണവും പ്രഥമ പുരസ്ക്കാര ദാനവും ഒക്ടോബർ 21ന് പനമ്പാട് നടക്കും

ckmnews

മാറഞ്ചേരി:പ്രശസ്ത നാടക സംവിധായകനുംസാമൂഹിക സാംസ്കാരിക പ്രവർത്തകനും ആയിരുന്ന  ടിയാർസി മാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാര ദാനവും അനുസ്മരണവും ഒക്ടോബർ 21ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് പനമ്പാട് നവോദയം വായനശാല പരിസരത്ത് വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ ആറിയിച്ചു. നൂറിലധികം നാടകങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയും ബൊമ്മക്കൊലു എന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടുകയും ചെയ്തിട്ടുള്ള മലബാർ മനോഹരനാണ് നാടക സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ടിയർസി പുരസ്കാരത്തിന് അർഹനായത്.ടിയാർസി കലാ- സാംസ്ക്കാരിക വേദിയുടെയും റെഡ് പവർ ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.അഭിനേതാവ്  സുരേഷ് കോഴിക്കോട് ,സംഗീതജ്ഞൻ  ബക്കർ മാറഞ്ചേരി എന്നിവർക്ക് സ്നേഹാദരവും ചടങ്ങിൽ വച്ച് കൈമാറും.പി.നന്ദകുമാർ എം.എൽ എ അവാർഡ് ദാനവും അജിത് കൊളാടി അനുസ്മരണ പ്രഭാഷണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ടിആർസി കലാസാംസ്കാരിക വേദി ചെയർമാൻ അജിത് താഴത്തെൽ, കൺവീനർ അരവിന്ദൻ ട്രഷറർ രവീന്ദ്രൻ തിരുത്തുമ്മൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സജി പ്രസാദ്,രഞ്ജിത്ത് നവോദയം നാരായണൻ എന്നിവർ പങ്കെടുത്തു.