09 May 2024 Thursday

എ കെ ഡി ഡബ്ലിയു & എസ് എ മലപ്പുറം ജില്ലാ സമ്മേളനം: സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു

ckmnews



എടപ്പാൾ: ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് & സ്ക്രൈബ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ 

 സ്വാഗത സംഘ രൂപീകരണ യോഗവും എടപ്പാൾ യൂണിറ്റ് സമ്മേളനവും നടന്നു. 

 എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ട്രഷറർ സിപി അശോകൻ അധ്യക്ഷത  വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ പി മുരളീധരൻ,

അനിൽ മേലാറ്റൂർ, വേണു വളവന്നൂർ, അബ്ദുൽ അസീസ്, തെന്നാടൻ നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് മറ്റു യൂണിറ്റുകളിൽ നിന്ന് എത്തി ചേർന്നവരും സംഘടന നേതാക്കളും ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്തു.

സന്ദീപ് പുതുമന സ്വാഗതവും ടി വി പ്രകാശൻ നന്ദിയും പറഞ്ഞു.