09 May 2024 Thursday

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിന് കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി

ckmnews


എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിന് കോക്കൂർ അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.3500 ഓളം വിദ്യാർത്ഥികളാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ പങ്കെടുക്കുന്നത്.ഒക്ടോബർ ,17, 18, 19 തിയ്യതികളിലായി കോക്കൂരിലും വളയംകുളത്തും പാവിട്ടപ്പുറത്തുമായാണ് ശാത്രോത്സവം നടക്കുന്നത്.മേളയുടെ വിജയത്തിനായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.മേളക്ക് എത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്യാപകർക്കും വിഭവ സമൃദ്ധമായ ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേള ഒക്ടോബർ 19ന് വൈകിയിട്ട് സമാപിക്കും.സമാപന സമ്മേളനം പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.