09 May 2024 Thursday

മുഖ്യമന്ത്രിയുടെ വാഹനത്തിന് തടസ്സമുണ്ടാക്കി കേള്‍വിപരിമിതിയും സംസാര ശേഷിയില്ലാത്ത അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു

ckmnews

മുഖ്യമന്ത്രിയുടെ വാഹനത്തിന് തടസ്സമുണ്ടാക്കി


കേള്‍വിപരിമിതിയും സംസാര ശേഷിയില്ലാത്ത അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു


കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് 5 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേള്‍വിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് അഞ്ച് പേരും.തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാര്‍ഥികളാണ്.ചടയമംഗലത്ത് വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് വാഹനം എടുക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്.ഹോണടിച്ചിട്ടും മാറിയില്ലന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു ചെയ്യുകയായിരുന്നു.


തുടർന്ന് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം ആക്കുളം മൂക ബധിര സ്കൂളിലെ നാലു വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നും ശക്തമായ മഴയുളളതും ശ്രവണ സഹായി വയ്ക്കാഞ്ഞതുമാണ് ഹോൺ കേൾക്കാതെ പോയതെന്നാണ് പോലീസ് കണ്ടെത്തൽ. വിദ്യാർത്ഥികളെല്ലാം ഇതര സംസ്ഥാനക്കാരാണ്