09 May 2024 Thursday

വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണം:സി കെ നജാഫ്

ckmnews

വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണം:സി കെ നജാഫ് 


എടപ്പാൾ :എം എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി , കെ ടി യു തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എം എസ് എഫ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ,ഇത്തരം വ്യാജന്മാരെ കലാലയങ്ങളുടെ പടിക്ക് പുറത്ത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നിലവിൽ എസ് എഫ് ഐ ഭരിക്കുന്ന കാലിക്കറ്റ് , കെ ടി യു യൂണിവേഴ്സിറ്റികളിൽ നിരവധിയായ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ ഉയരുമ്പോൾ ഇടതുപക്ഷ വിദ്യാർത്ഥി നോക്കുകുത്തിയായി നിൽക്കുന്ന സാഹചര്യം വിദ്യാർത്ഥി മനസ്സുകളിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്.എം എസ് എഫ് തവനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ വി നബീൽ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലത്തിലെ മുഴുവൻ കാമ്പസുകളിലെയും വിദ്യാർത്ഥി പ്രതിനിധികൾ ലീഡേഴ്‌സ് മീറ്റിൽ പങ്കാളികളായി. തവനൂർ മണ്ഡലത്തിലെ ആയിരത്തി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ചേന്നര മൗലാന ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് മാഗസിൻ വിതരണം ചെയ്ത മാഗസിൻ എഡിറ്റർ സർഫാസിനെയും നിലവിലെ കോളേജ് യൂണിയനെയും അഭിനന്ദിച്ചു. എസ് എഫ് ഐ ഭരിക്കുന്ന കോളേജുകളിൽ ഒരു വിദ്യാർത്ഥിക്ക് പോലും മാഗസിൻ എത്തിക്കാൻ അവിടങ്ങളിലെ വിദ്യാർത്ഥി യൂണിയന് കഴിഞ്ഞിട്ടില്ല.നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ടി പി ഹൈദരലി, വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്രട്ടറി വി വി എം മുസ്തഫ, എം എസ് എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, ജില്ല ക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം, എം എസ് എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം റാസിഖ് എന്നിവർ വിദ്യാർത്ഥി പ്രതിനിധികളുമായി സംവദിച്ചു. എം എസ് എഫ് നിയോജക മണ്ഡലം ഭാരവാഹികളായ സൽമാൻ പത്തിൽ,അഫ്‌നാസ് അയിങ്കലം, പഞ്ചായത്ത് ഭാരവാഹികളായ സഫ്‌വാൻ പത്തിൽ ,വി വി മിർഷാദ്,ഷറഫു പത്തിൽ, സവാദ് തുടങ്ങിയവർ നേതൃത്വം നൽകി.