09 May 2024 Thursday

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ ,17, 18, 19 തിയ്യതികളിൽ കോക്കൂരിൽ നടക്കും

ckmnews

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ ,17, 18, 19 തിയ്യതികളിൽ കോക്കൂരിൽ നടക്കും


എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ ,17, 18, 19 തിയ്യതികളിൽ കോക്കൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കോക്കൂർ അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ,വളയംകുളം എംവിഎം സ്കൂൾ,പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്.ഒക്ടോബർ 17ന് പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് ആഡ്വക്കറ്റ് സിന്ധു മേളയുടെ ഉദ്ഘാടനം നിർവഹിക്കും.സമാപന സമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.3500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ വിജയത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.സംഘാടക സമിതി ഭാരവാഹികളായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ,കോക്കൂർ സ്കൂൾ പ്രിൻസിപ്പാൾ  സ്മിത വി,എടപ്പാൾ എഇഒ പിവി ഹൈദറലി,പ്രധാനാധ്യാപകൻ കെ അനിൽകുമാർ,എസ്എംസി ചെയർമാൻ സക്കീർ തുടങ്ങിയവർവാർത്താ സമ്മേളനത്തിൽ പങ്കെടുത്തു