09 May 2024 Thursday

കാണാതായ പെരുമ്പടപ്പ് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews



എരമംഗലം:കാണാതായ പെരുമ്പടപ്പ് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പെരുമ്പടപ്പ് കോടത്തൂർ നിവാസി റിജേഷ് (47)നെയാണ് കോടത്തൂർ പട്ടാളശ്വരം ശിവക്ഷേത്ര പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഒക്ടോബർ 12ന് വൈകിട്ട് 3 മണി മുതൽ റിജേഷിനെ കാൺമാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പെരുമ്പടപ്പ് പോലീസിന് പരാതി നൽകിയിരുന്നു.ശനിയാഴ്ച കാലത്താണ് റിജേഷിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.