09 May 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - സിജിറ്റൽ ഭൂസർവേ തുടങ്ങി

ckmnews

എരമംഗലം:സംസ്ഥാനത്ത്  നടപ്പാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ  ഭാഗമായുള്ള  പരിശോധന വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു .ആദ്യഘട്ട പരിശോധനയുടെ  ഭാഗമായി രണ്ടാം വാർഡിലെ താവളകുളത്ത് നടത്തിയ ഡിജിറ്റൽ സർവ്വേയുടെ ഉദ്ലാടനം  സ്വിച്ച് ഓൺ കർമ്മം  ചെയ്ത് ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കല്ലാട്ടേൽ  ഷംസു നിർവ്വഹിച്ചു.വാർഡ് മെമ്പർ സുമിത രതീഷ് അധ്യക്ഷത  വഹിച്ചു .ഗ്രാമ പഞ്ചായത്ത്  അംഗം കെ. വേലായുധൻ , മുൻ മെമ്പർ  പി. വി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു .ഹെഡ് സർവ്വെയർമാരായ

എസ്. എസ് .  അജുമോൻ ,ആഗ്നസ് പി.ജെ . എന്നിവരുടെ  നേത്യത്വത്തിലാണ്  സർവ്വേ പ്രവർത്തനങ്ങൾ നടത്തുന്നത് .സർവ്വേയുടെ ഭാഗമായി സർക്കാർ ഭൂമി , സ്വകാര്യ ഭൂമി എന്നിവയുടെ  പൂർണ്ണ ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൾ നേരിട്ട് എത്തി ,നടപ്പു വർഷത്തെ  നികുതി രസീത് ,  ആധാരം  , തുടങ്ങി രേഖകളും ,വസ്തുവിൻ്റെ  ക്യത്യമായ അതിർത്തിയും  പരിശോധിച്ച്  ഉറപ്പ് വരുത്തികൊണ്ടാണ്  സർവ്വേ പൂർത്തീകരിക്കുക.ഏറ്റവും  ശാസ്ത്രീയമായ രീതിയിൽ സർവ്വേ ചെയത് റിക്കാർഡുകൾ  തയ്യാറാക്കുന്നതിന് ,ജനകീയ പങ്കാളിത്തം  ആവശ്യമായതിനാൽ രേഖകൾ കൃത്യമായി നല്കിയും , സർവ്വേ സമയത്ത്  ഭൂവുടമകൾ സ്ഥലത്തില്ലായെങ്കിൽ  നോമിനിയെ ചുമതലപ്പെടുത്തിയും അതിർത്തി  തർക്കങ്ങൾ ഉണ്ടങ്കിൽ അവ രമ്യമായി പരിഹരിച്ചും സർവ്വേയുടെ  പ്രവർത്തനങ്ങൾ  സുഗമമായി  പൂർത്തീകരിക്കുന്നതിന്  എല്ലാവരും പൂർണ്ണമായും  സഹകരിക്കണമെന്ന് പ്രസിഡൻ്റ് അറിയിച്ചു .