09 May 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം ആചരിച്ചു

ckmnews

എടപ്പാൾ : മുസ്‌ലിം സാമൂഹിക മുന്നേറ്റ രംഗത്ത് നേതൃത്വമായി രൂപംകൊണ്ട കേരള മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപകദിനം എടപ്പാൾ സോണിൽ സമചിതമായി ആചരിച്ചു.2015 ഒക്ടോബർ പത്തിന് രൂപം കൊണ്ട സംഘടന കാഴ്ചവെച്ചത് നിസ്തുലമായ പ്രവർത്തനങ്ങളാണ്.കേരളത്തിന്റെ അതിർത്തി കടന്ന് ഇതര സംസ്ഥാനങ്ങളിലടക്കം നിരവധി പദ്ധതികൾക്ക് സംഘടന നേതൃത്വം നൽകുന്നു. സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ സോണിലെ അൻപതിൽപരം യൂണിറ്റുകളിൽ കവലകൾ അലങ്കരിക്കൽ, പതാക ഉയർത്തൽ,മധുരവിതരണം, സന്ദേശ പ്രഭാഷണം തുടങ്ങിയ പദ്ധതികൾ നടന്നു. എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ പങ്കാളികളായി.