09 May 2024 Thursday

ലോക ബഹിരാകാശ വരാഘോഷത്തിന്റെ ഭാഗമായി ISRO നടത്തിയ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഭാനവിന് രണ്ടാം സ്ഥാനം

ckmnews

ലോക ബഹിരാകാശ വരാഘോഷത്തിന്റെ ഭാഗമായി ISRO നടത്തിയ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഭാനവിന് രണ്ടാം സ്ഥാനം


ചങ്ങരംകുളം:ലോക ബഹിരാകാശ വരാഘോഷത്തിന്റെ ഭാഗമായി ISRO നടത്തിയ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ എടപ്പാൾ സ്വദേശിയായ മാസ്റ്റർ ഭാനവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും 4 സോണുകളിലായി നടത്തിയ മത്സരത്തിൽ വിജയിച്ചവരാണ് തിരുവനന്തപുരം ISRO ക്യാമ്പസ്സിൽ നടത്തിയ ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുത്തത്.ഇന്റർനാഷണൽ ഒളിമ്പ്യാഡ് അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ഭാനവ് കരസ്ഥമാക്കിയിട്ടുണ്ട്.കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രെറ്റഡ് സ്കൂൾ 10ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് മാസ്റ്റർ ഭാനവ്.