09 May 2024 Thursday

അലോഷിയുടെ പാട്ടോടെ ദ്വിദിന അവാർഡ് സമർപ്പണ പരിപാടിക്ക് തുടക്കം കുറിക്കും

ckmnews

അലോഷിയുടെ പാട്ടോടെ ദ്വിദിന അവാർഡ് സമർപ്പണ പരിപാടിക്ക് തുടക്കം കുറിക്കും


കേരള  സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് പരിപാടി ഒക്ടോബർ ഒൻപതിന് വൈകീട്ട് നാലിന് നടക്കുന്ന അലോഷി പാടുന്നു എന്ന പരിപാടിയോടെ തുടക്കം കുറിക്കും. തുടർന്ന് വൈകീട്ട് 5.30 ന് നടക്കുന്ന സാംസ്കാരിക പരിപാടി ഡോ.കെ .ടി. ജലീൽ എം.എൽ. എ ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും .അക്കാദമി നിർവ്വാഹക സമിതി അംഗം ടി.ആർ.അജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ, പി.പി.രാമചന്ദ്രൻ, പി.സുരേന്ദ്രൻ എന്നിവർ സംബന്ധിക്കും. അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.കെ.വിജയൻ നന്ദിയും പറയും. വൈകീട്ട് 6.30 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നത്ത് മാത്തൻ ഒന്നാംസാക്ഷി എന്ന നാടകവും അരങ്ങേറും.